200 പവനിട്ട് 11 കൊല്ലം മുമ്ബ് വിവാഹം; ഖത്തറിലെ ഓയില്‍ റിഗിലെ ഉദ്യോഗസ്ഥന്‍ കുടുംബത്തെ നോക്കിയത് പൊന്നു പോലെ; ഭാര്യയെ തല്ലാത്ത ഭര്‍ത്താവിന് നീതുവിന്റെ മനസ്സില്‍ വില്ലന്‍ പരിവേഷം; ലഹരി മൂത്ത് മര്‍ദ്ദിച്ച കാമുകന്‍ നല്‍കിയത് സുരക്ഷിത ബോധവും; ആ കാമുകനെ നഷ്ടപ്പെടാതിരിക്കാന്‍ ഗര്‍ഭകഥയും കുട്ടിയെ തിട്ടിയെടുക്കലും; ഇത് നീതുരാജിന്റെ കഥ

കോട്ടയം: നീതുരാജിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷാ മയക്കു മരുന്നിന് അടിമ.ഗള്‍ഫില്‍ നല്ല ജോലിയുള്ള ഭര്‍ത്താവിനെ മറന്ന് കാമുകനൊപ്പം നീതു അടുത്തത് ഈ മയക്കുമരുന്നുപയോഗത്തിന്റെ ലഹരിയോടുള്ള താല്‍പ്പര്യമാണ്. നീതുവിനെ ഇയാള്‍ ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ മര്‍ദ്ദനം നീതുവിന് ലഹരിയുമായി. അങ്ങനെ കാമുകനെ കൂടെ നിര്‍ത്തി. ഈ കാമുകന്‍ തന്നെ വിട്ടുപോകുന്നത് നീതുവിന് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ഈ മാനിസകാവസ്ഥയില്‍ നിന്നായിരുന്നു കുട്ടിയെ തട്ടിയെടുക്കാനുള്ള പദ്ധതിയുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത്.

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായി നീതു രാജിനെ മര്‍ദ്ദിക്കുന്ന ആളായിരുന്നു കാമുകന്‍ ഇബ്രാഹിം ബാദുഷ. ഈ മര്‍ദ്ദനവും ക്രൂരതയുമെല്ലാം ഇഷ്ടപ്പെട്ട് ആസ്വദിച്ചു തന്നെയാണ് നീതു കാമുകനൊപ്പം താമസിച്ചത്. കാമുകനില്‍ നിന്നും ലഭിക്കുന്ന മര്‍ദ്ദനങ്ങളെയും നീതു ഇഷ്ടപ്പെട്ടിരുന്നുവെന്നാണ് പൊലീസിനോട് അവര്‍ സമ്മതിച്ചിരിക്കുന്നത്. ഭര്‍ത്താവ് നല്‍കാത്ത സുരക്ഷിതത്വ ബോധമാണ് കാമുകനില്‍ നിന്നും നീതു അനുഭവിച്ചത്.

തന്നെ തല്ലാനും സംരക്ഷിക്കാനും ബാദുഷക്ക് കഴിയുമെന്ന് യുവതി വിശ്വസിച്ചു. ഭാര്യയെ തല്ലാത്ത, കുടുംബം നോക്കുന്ന ഭര്‍ത്താവിന് നീതുവിന്റെ മനസ്സില്‍ വില്ലന്‍ പരിവേഷവുമായി. നീതുവിന്റെയും കാമുകന്‍ എറണാകുളം കളമശേരി എച്ച്‌.എം ടി. കോളനിയില്‍ വാഴയില്‍ വീട്ടില്‍ ഇബ്രാഹിം ബാദുഷയുടെയും ബന്ധം തെറ്റിത്തുടങ്ങിയതിന് പിന്നില്‍ സാമ്ബത്തികമായിരുന്നു. ഭാര്യയുടെ അവിഹിത ബന്ധം സുധീഷ് അറിഞ്ഞതോടെ പ്രശ്‌നം തുടങ്ങി. ഫെബ്രുവരിയിലാണ് നീതു ഗര്‍ഭിണിയായത്. ഇക്കാര്യം ഭര്‍ത്താവിനേയും അറിയിച്ചിരുന്നു. ഇതോടെയാണ് ഭര്‍ത്താവ് ചെലവു കാശ് അയയ്ക്കുന്നത് നിര്‍ത്തി. അപ്പോഴും ആ വാടക വീടിന് വാടക കൊടുത്തിരുന്നു.

അതുവരെ വിദേശത്ത് ഓയില്‍ കമ്ബനിയില്‍ റിഗില്‍ ജോലി ചെയ്യുന്ന സുധീഷിന്റെ പണം കൈകാര്യം ചെയ്തിരുന്നത് നീതു രാജ് ആയിരുന്നു. ഇഷ്ടം പോലെ പണം കൈയിലേക്ക് വരുമായിരുന്നു. അതാണ് ഇബ്രാഹിം അടിച്ചെടുത്തതും. മയക്കുമരുന്നുപയോഗത്തിനും മറ്റും കാശുമുണ്ടായിരുന്നു. എന്നാല്‍, ഭാര്യയുടെ അവിഹിത ബന്ധം അറിഞ്ഞതോടെ നീതുവും സുധീഷും തമ്മില്‍ തെറ്റി. പണവും അയക്കാതായി. നീതുവില്‍ നിന്നും നിരന്തരം പണം ലഭിക്കാതായതോടെ കാമുകിയെ ഒഴിവാക്കാന്‍ ബാദുഷയും ശ്രമിച്ചു.

ഇതോടെയാണ് എങ്ങനെയും കാമുകനെ കൈവിടാതിരിക്കാന്‍ നീതു ഗര്‍ഭ കഥ ഉണ്ടാക്കിയതും കാമുകനെ വിശ്വസിപ്പിക്കാന്‍ കുഞ്ഞിനെ തട്ടിയെടുത്തതും. രണ്ടു വര്‍ഷത്തിനിടെ ഇബ്രാഹിം തന്റെ പക്കല്‍ നിന്നും 30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തതായി നീതു പരാതി നല്‍കിയിരുന്നു. ഏഴുവയസുള്ള മകനെ ഉപദ്രവിച്ചിരുന്നതായും നീതു പരാതിയില്‍ പറയുന്നുണ്ട്. പണം നല്‍കാതെയായപ്പോള്‍ നീതുവിനെയും മര്‍ദിച്ചിരുന്നതായും പരാതിയിലുണ്ട്. ഇതിന് പിന്നാലെയാണ് ഇന്നലെ ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തത്.

നീതു അറസ്റ്റിലായ വിവരം കുടുംബം അറിഞ്ഞത് ടി.വിയിലൂടെ ആണ്. നീതുവിന്റെ പുതിയമുഖം കണ്ട് അമ്ബരന്നിരിക്കുകയാണ് മാതാപിതാക്കളും ബന്ധുക്കളും. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ രണ്ടാം വാര്‍ഡില്‍ പന്തിരുപറ നിര്‍മ്മാല്യം വീട്ടില്‍ രാജേന്ദ്രന്‍ നായരുടെയും അനിതയുടെയും മകളാണ് നീതു. സാമ്ബത്തികമായി മെച്ചപ്പെട്ട കുടുംബമാണ് നീതുവിന്റേത്.

കുട്ടിയെ തട്ടിയെടുത്ത സംഭവങ്ങള്‍ ടെലിവിഷനില്‍ കാണിച്ചപ്പോള്‍ പ്രതി ആരെന്ന് അറിയാനായി വാര്‍ത്ത ശ്രദ്ധിച്ച ഭര്‍തൃകുടുംബം കണ്ടത്, അറസ്റ്റിലായ മരുമകളെയാണ്. നീതുവിന്റെ അമ്മയും ടി.വിയിലൂടെയാണ് സംഭവമറിഞ്ഞത്. നീതുവിന്റെ മാതാവ് അനിതയാണ് സുധിയെ ഫോണില്‍ വിളിച്ച്‌ സംഭവം അറിയിച്ചത്. ഇതറിഞ്ഞ് കുറ്റൂരിലെ വീട്ടിലുള്ള പിതാവിനെ വിളിച്ചു സുധി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. സുധി നാട്ടിലേക്ക് വരാന്‍ ശ്രമിക്കുകയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

തിരുവല്ല കുറ്റൂര്‍ പള്ളാടത്തില്‍ സുധിഭവനില്‍ സുധിയുമായി 11 വര്‍ഷം മുമ്ബായിരുന്നു വിവാഹം. ഇരുന്നൂറിലധികം പവന്റെ ആഭരണങ്ങള്‍ വിവാഹസമയത്ത് വീട്ടുകാര്‍ നല്‍കിയിരുന്നു. ഖത്തറില്‍ ഓയില്‍ റിഗിലെ ഉദ്യോഗസ്ഥനാണ് സുധി. അഞ്ചുവര്‍ഷം മുമ്ബാണ് നീതു ഇവന്റ് മാനേജ്മെന്റ് ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ താമസം തുടങ്ങിയത്.

ഡിസംബറില്‍ സുധി അവധിക്ക് നാട്ടിലെത്തിയിരുന്നു. ഈസമയം നീതുവും മകനും കുറ്റൂരിലെ ഭര്‍ത്തൃവീട്ടിലെത്തിയിരുന്നു. വളരെ സന്തോഷത്തോടെയായിരുന്നു അവിടെ കഴിഞ്ഞതെന്ന് സുധിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. സുധി രണ്ടാഴ്ച മുമ്ബാണ് മടങ്ങിയത്.

Stories you may Like

Post a Comment

Previous Post Next Post