കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.കളമശേരി സ്വദേശിനി നീനു ആണ് അറസ്റ്റിലായത്. കുഞ്ഞിനെ വില്‍ക്കാനാണ് തട്ടിയെടുത്തതെന്നാണ് ഇവര്‍ പോലീസിന് നല്കിയ മൊഴി.
കടബാധ്യത ഉള്ളതിനാലാണ് ഇത്തരമൊരു കൃത്യത്തിന് തയാറായതെന്നും ഇവര്‍ പറയുന്നു. ചൊവ്വാഴ്ച കോട്ടയത്ത് ബാര്‍ ഹോട്ടലില്‍ എട്ടുവയസുള്ള ആണ്‍കുട്ടിയുമായി ഇവര്‍ മുറിയെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ മെഡിക്കല്‍ കോളജ് പരിസരങ്ങളില്‍ ഇവര്‍ കറങ്ങി നടക്കുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
ഇതിനിടെ സംഭവത്തിനു പിന്നില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന റാക്കറ്റാണെന്ന സംശയം ഉയര്‍ത്തി മന്ത്രി വി.എന്‍ വാസവന് രംഗത്തെത്തി. പോലീസ് സമഗ്ര അന്വേഷണത്തിലൂടെ ഇക്കാര്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടറുടെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒറ്റനോട്ടത്തില്‍ അവര്‍ ഡോക്ടര്‍ അല്ല എന്ന് സംശയം തോന്നില്ല. പോലീസ് സമയോചിതമായി ഇടപെട്ടത് കൊണ്ടാണ് കുഞ്ഞിനെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും വാസവന് മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment