'5 പേര്‍ക്ക് 5,000 വീതം കൈക്കൂലി വേണം'; ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രേഖകള്‍ കീറിയെറിഞ്ഞ് യുവതി

കൊച്ചി: കുവൈത്തിലെ സര്‍ക്കാര്‍ മേഖലയിലെ ജോലി ഉപേക്ഷിച്ച്‌ സ്വദേശത്ത് എത്തി ഫ്ലവര്‍മില്‍ തുടങ്ങാന്‍ ശ്രമിച്ച യുവതിയുടെ സര്‍ക്കാര്‍ ഓഫീസിലെ ദുരനുഭവം വൈറലാകുന്നു.കൊച്ചി പെരുമ്ബടപ്പ് ബംഗ്ലാപറമ്ബില്‍ മിനി മരിയ ജോസിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. 14വര്‍ഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടില്‍ വന്നു ഒരു ഫ്ലോര്‍ മില്ല് ഇടാന്‍ തീരുമാനിച്ചുവെന്നും അതിനായി നടത്തിയ ശ്രമങ്ങളാണ് ദുരിതം സമ്മാനിച്ചതെന്നും ഇവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇവിടെ ജീവിക്കാന്‍ അനുവാദം ഉള്ളത് പാവപ്പെട്ടവര്‍ക്ക് അല്ല. ഗവണ്‍മെന്‍റ് ജോലിക്കാര്‍ക്ക് ആണ്, ഞങ്ങളെ പോലെ പാവങ്ങള്‍ വീണ്ടും പ്രവാസി ആവണം. അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോണ്‍ കിട്ടി ബിസിനസ് ചെയ്യാന്‍ ഒന്നും ആരും ജോലി കളഞ്ഞു വരരുതെന്ന് മിനി പോസ്റ്റിന്‍റെ അവസാനം പറയുന്നു.

വീടിനോടു ചേര്‍ന്നുള്ള പഴയ കെട്ടിടത്തില്‍ പൊടിപ്പ് മില്‍ തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി ബാങ്ക് വായ്പയ്‌ക്ക് അപേക്ഷിക്കാനായാണ് രേഖകള്‍ തയ്യാറാക്കാന്‍ മിനി കഴിഞ്ഞ ഒന്നരമാസമായി ഓഫീസുകള്‍ തോറും കയറി ഇറങ്ങിയത്. ആരോഗ്യ വിഭാഗത്തില്‍ നിന്നും മലിനീകരണ ബോര്‍ഡില്‍ നിന്നുമെല്ലാം അനുമതി ലഭിച്ചു. കോര്‍പ്പറേഷന്‍ ഓഫീസില്‍ ചെന്നപ്പോള്‍ ആദ്യത്തെ ഓഫിസില്‍ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കാനാണെന്നു പറഞ്ഞുവെന്ന് മിനി പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

എന്റെ പ്രവാസി സഹോദരന്‍ സഹോദരിമാരോട് എനിക്ക് കുറച്ചു കാര്യം പറയാനുണ്ട്, ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടില്‍ ബിസനസ് ചെയ്യാന്‍ കരുതി ഇങ്ങോട്ട് കയറി വരരുത്. എന്റെ അനുഭവം ഞാന്‍ ഇവിടെ പറയുന്നു ഇന്ന് നടന്ന സംഭവം ആണ് കേട്ടോ. ഞാന്‍ എന്റെ 14വര്‍ഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടില്‍ വന്നു ഒരു പൊടി മില്ല് ഇടാന്‍ തീരുമാനിച്ചു അതിന് എല്ലാം ശെരിയാക്കി ലൈസന്‍സ് എടുക്കാന്‍ കൊച്ചി മുനിസിപ്പാള്‍ കോര്‍പ്പറേഷനില്‍ പോയി. അവിടെ നിന്നും എന്റെ പള്ളുരുത്തി കോര്‍പ്പറേഷന്‍ അവിടെ വന്നു അവിടെ 5പേര്‍ക്ക് 5000വെച്ചു 25000 രൂപ കൊടുക്കണം അത് പള്ളുരുതിയില്‍ തന്നെ രണ്ട് കോര്‍പ്പറേഷന്‍ ഉണ്ട്‌ കേട്ടോ അവിടെ നല്ല സര്‍മാരും ഉണ്ട്.
അതും കഴിഞ്ഞു രണ്ടാമത്തെ കോര്‍പ്പറേഷനില്‍ വന്നപ്പോള്‍ 25വര്‍ഷം ആയി കരം അടച്ച്‌ വരുന്ന ബില്‍ഡിങ്ങിന്റെ ഒരു തെളിവും ഇല്ല എന്ന് അവിടെയും കൈക്കൂലി ഫോണ്‍ നമ്ബര്‍ ഇത് എല്ലാം വേണം അവസാനം ഞാന്‍ 16000രൂപ കൊടുത്തു ഉണ്ടാക്കിയ എല്ലാ സര്‍ട്ടിഫിക്കേറ്റ് കിറി അവരുടെ മുമ്ബില്‍ ഇട്ട് മടുത്തു ഞങ്ങളെ പോലത്തെ പാവം പ്രവാസികള്‍ ജോലി ഒന്നും ഇല്ലാതെ ആവുബോള്‍ ആണ് കുടുബം നോക്കാന്‍ പ്രവാസി ആവുന്നത്.

ഇവിടെ ജീവിക്കാന്‍ അനുവാദം ഉള്ളത് പാവപെട്ടവര്‍ക്ക് അല്ല. ഗവണ്‍മെന്‍റ് ജോലിക്കാര്‍ക്ക് ആണ്. ഞങ്ങളെ പോലെ പാവങ്ങള്‍ വീണ്ടും പ്രവാസി ആവണം അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോണ്‍ കിട്ടി ബിസിനസ് ചെയ്യാന്‍ ഒന്നും ആരും ജോലി കളഞ്ഞു വരരുത്. ഒരു നല്ല ഗവണ്മെന്റ് ജോലി കളഞ്ഞു കുവൈറ്റില്‍ നിന്നും ഞാന്‍ വന്നത് പോലെ ആരും കയറി വരരുത് ഇത് എന്റെ ഒരു അപേക്ഷയാണ് നാളെ എന്നോട് അപമര്യാദ കാണിച്ച പള്ളുരുത്തി കോര്‍പ്പറേഷനിലെ റവന്യു റീപ്പാര്‍ട്ട്മെന്‍റിലെ ജിതിന്‍ എന്ന് പറഞ്ഞവന്റെ മുഖം നോക്കി ഞാന്‍ ഒന്ന് കൊടുക്കാന്‍ പോകുവായാണ്. എല്ലാവരും എനിക്ക് വേണ്ടി പ്രെയര്‍ ചെയ്യണം പറ്റിയാല്‍ എല്ലാവരും ഇത് ഒന്ന് ഷെയര്‍ ചെയ്യാന്‍ നോക്കണം നമ്മുടെ സര്‍ക്കാര്‍ ഇത് ഒന്ന് അറിയാന്‍ എന്ന് നിങ്ങളുടെ എല്ലാം മിനി ജോസി

ജനുവരി 18ന് പോസ്റ്റ് ചെയ്ത ഫേസ്ബുക്കിലെ കുറിപ്പ് ഇതിനകം ഫേസ്ബുക്കില്‍ വൈറലായി പോസ്റ്റില്‍ ഇതിനകം 8,000ത്തോളം റീയാക്ഷനുകളാണ് ലഭിച്ചത്. 2700 ഓളം കമന്‍റുകളും. 7500 ഓളം ഷെയറുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post