നേമം: 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. വെള്ളനാട് മുണ്ടേല പ്രവീണ്‍ ഭവനില്‍ നിന്ന് മലയിന്‍കീഴ് ഗോവിന്ദമംഗലത്ത് വാടകക്ക് താമസിക്കുന്ന മുഹമ്മദ് റിയാസ്-പ്രിയങ്ക ദമ്ബതികളുടെ മകള്‍ റംസിയയാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ 10 ഓടെയാണ് പാല്‍ കുടിക്കുന്നതിന് ഇടയില്‍ തൊണ്ടയില്‍ കുടുങ്ങിയത്. നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നരുവാമൂട് പൊലീസ് കേസെടുത്തു.
പാല്‍ തൊണ്ടയില്‍ കുടുങ്ങി 17 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
WELL READ
0
Post a Comment