ഡല്‍ഹി: നിയമഭേദഗതി വരുത്താന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് എം.പിമാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കത്തയച്ച് . ഇന്ത്യന്‍ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനല്‍ നടപടി ചട്ടം (സി.ആര്‍.പി.സി), ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട് എന്നിവയില്‍ ഭേദഗതി വരുത്തുന്നതിനള്ള നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനാണ് അമിത് ഷാ ആവശ്യപ്പെട്ടത്. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്നതാണ് പ്രധാനമന്ത്രി ഉയര്‍ത്തുന്ന ആശയം. രാജ്യത്തെ പൗരന്മാര്‍ക്ക് പ്രത്യേകിച്ച് പിന്നോക്ക വിഭാഗക്കാര്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് കേന്ദ്രസര്‍ക്കാര്‍.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഏഴ് പതിറ്റാണ്ട് നീണ്ട ഇന്ത്യയുടെ ജനാധിപത്യ അനുഭവം ചില നിയമങ്ങളില്‍ സമഗ്രമായ വിശകലനം ആവശ്യപ്പെടുന്നുണ്ട്. സമകാലിക ഇന്ത്യയെ അടിസ്ഥാനപ്പെടുത്തി ഈ നിയമങ്ങളില്‍ മാറ്റം അനിവാര്യമാണ്. ഇതിനായി സുപ്രീം കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍മാര്‍, ബാര്‍ കൗണ്‍സിലുകള്‍, നിയമ സര്‍വകലാശാലകള്‍ എന്നിവയുടെ അഭിപ്രായം തേടിയതായും ഷാ അറിയിച്ചു. ഇന്ത്യയുടെ നിയമനിര്‍മ്മാണത്തില്‍ പാര്‍ലമെന്‍റ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ എം.പിമാരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താകും മാറ്റങ്ങളെന്നും അമിത് ഷാ പറഞ്ഞു.
Post a Comment