കൊടുങ്ങല്ലൂര്‍ അമ്മയുടെ പുണ്യം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50.66 കോടി നേടിയ മലയാളിയുടെ ഭൂമി കൊടുങ്ങല്ലൂരമ്മയ്ക്ക്

അബുദാബി: തനിക്ക് ലഭിച്ച ഭാഗ്യത്തില്‍ നിന്ന് അര്‍ഹതപ്പെട്ടവരിലേക്ക് അതിന്റെ പുണ്യമെത്തിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രവാസിയായ ഹരിദാസ്.അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50.66 കോടി രൂപ (2.5 കോടി ദിര്‍ഹം) നേടിയ ഹരിദാസിന്റെ എട്ട് സെന്റ് സ്ഥലം കൊടുങ്ങല്ലൂരമ്മയ്ക്ക് നല്‍കാന്‍ മുന്‍പേ നേര്‍ച്ചയാക്കിയിരുന്നു. ടിക്കറ്റ് എടുക്കുമ്ബോള്‍ തന്നെ കൊടുങ്ങല്ലൂരമ്മയോടുള്ള ഹരിദാസിന്റെ പ്രാര്‍ത്ഥനയായിരുന്നു ഇത്.

സമ്മാനം ലഭിച്ചാല്‍ തന്റെ എട്ട് സെന്റ് ഭൂമി ദേവിക്ക് ദാനമായി നല്‍കാമെന്നായിരുന്നു ടിക്കറ്റ് എടുക്കുമ്ബോള്‍ ഹരിദാസ് പ്രാര്‍ത്ഥിച്ചത്. തിരൂര്‍ സ്വദേശിയായ ഹരിദാസനും 15 പേര്‍ അടങ്ങുന്ന സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ ടിക്കറ്റ് എടുത്തത്. ടിക്കെറ്റ് എടുത്തവരില്‍ 12 മലയാളികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ഒരു പാക്കിസ്ഥാനിയുമുണ്ട്.

കൊടുങ്ങല്ലൂരമ്മയുടെ പുണ്യമാണ് ഈ ഭാഗ്യമെന്നും, അമ്മേ രക്ഷിക്കണേ എന്നും, സമ്മാനം ലഭിച്ചാല്‍ തന്റെ 8 സെന്റ് ഭൂമി നല്‍കാമെന്നുമാണ് ഹരിദാസന്റെ പ്രാര്‍ത്ഥന. ജീവിതത്തില്‍ എത്ര അധ്വാനിച്ചാലും ഇത്ര തുക കിട്ടില്ല. സമ്മാനത്തുക എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും ഹരിദാസന്‍ പറഞ്ഞു.

Tags latest news abhudhabi kodungalloor latest update

shortlink

Post a Comment

Previous Post Next Post