കുതറിയോടാന്‍ ശ്രമിച്ചു, സിംഹത്തെ കൈയിലെടുത്ത് യുവതിയുടെ നടത്തം; ഞെട്ടല്‍- വീഡിയോ

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. സിംഹത്തെ കാണുമ്ബോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിപക്ഷം ആളുകളും.അപ്പോള്‍ സിംഹത്തെ കൈയിലെടുത്ത് നീങ്ങി എന്ന് കേട്ടാലോ!, ആശ്ചര്യപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇപ്പോള്‍ നിരത്തിലൂടെ കുതറിയോടാന്‍ ശ്രമിക്കുന്ന സിംഹത്തെ കൈയിലെടുത്ത് നീങ്ങുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കുവൈത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കൂടിനുള്ളില്‍ നിന്നും പുറത്തു ചാടിയ വളര്‍ത്തു സിംഹമാണ് പ്രദേശത്ത് ഭീതിവിതച്ചത്. സിംഹത്തിന്റെ ഉടമയായ യുവതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജനവാസകേന്ദ്രത്തില്‍ നിന്നും സിംഹത്തെ പിടികൂടിയത്. യുവതിയുടെ കൈയില്‍ നിന്ന് സിംഹം കുതറിയോടാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. യുവതിയുടെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ളതാണ് സിംഹമെന്ന് പൊലീസ് വ്യക്തമാക്കി.

വന്യമൃഗങ്ങളെ വളര്‍ത്തുന്നത് കുവൈറ്റില്‍ കുറ്റകരമാണ്. എങ്കിലും അനധികൃതമായി സിംഹം, കടുവ, ചീറ്റ എന്നിവയെ വളര്‍ത്തുന്നവര്‍ ഏറെയാണ്.


Post a Comment

Previous Post Next Post