പാലം കടക്കുവോളം നാരായണ, കടന്ന് കഴിഞ്ഞാല്‍ കൂരായണ: ഫ്ലൈ ഓവര്‍ ഉദ്ഘാടനത്തിന് ഒമിക്രോണ്‍ മുഖ്യ അഥിതി, പരിഹാസം

പാലം കടക്കുവോളം നാരായണ, കടന്ന് കഴിഞ്ഞാല്‍ കൂരായണ: ഫ്ലൈ ഓവര്‍ ഉദ്ഘാടനത്തിന് ഒമിക്രോണ്‍ മുഖ്യ അഥിതി, പരിഹാസംസംസ്ഥാനത്ത് കോവിഡ് കേസുകള്‍ അയ്യായിരത്തോളം ഉയര്‍ന്ന സാഹചര്യത്തിലും സര്‍ക്കാര്‍ എടുത്ത ഈ തീരുമാനത്തെ വലിയ പിഴവായിട്ടാണ് സാമൂഹ്യമാധ്യമങ്ങളടക്കം ചൂണ്ടിക്കാണിക്കുന്നത്.

പൊതുസ്ഥലത്തു പരമാവധി ഒത്തുകൂടാവുന്ന ആളുകളുടെ എണ്ണം വരെ പ്രഖ്യാപിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് ഇത്തരത്തിലുള്ള പരിപാടികള്‍ സൃഷ്ടിക്കുന്നുവെന്നാണ് പൊതുജനം ചോദിക്കുന്നത്. ഉത്സവ സമാനമായ എടപ്പാളിലെ അന്തരീക്ഷം ഒരു സാമൂഹ്യ വ്യാപനത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മന്ത്രി മുഹമ്മദ്‌ റിയാസ് അടക്കമുള്ള പലരും അണിനിരണ ചടങ്ങായിരുന്നു എടപ്പാളില്‍ നടന്നത്. 'തൃപ്തിയായി. സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു. എടപ്പാള്‍ ആവേശക്കൊടുമുടിയില്‍. ജനം ആര്‍ത്തിരമ്ബി', ആള്‍ക്കൂട്ടത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ എഴുതി. ഈ പോസ്റ്റിനെതിരെയും നിലവില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.

Tags latest news Dr.KT jaleel covid protocols violated Minister P A Muhammad Riyas latest updates omicron virus Edappal overbridge

shortlink

Post a Comment

Previous Post Next Post