കുഞ്ഞിന് ഇഷ്ടഭക്ഷണത്തിന്റെ പേര് നല്‍കി റെസ്റ്റോറന്റ് ഉടമ; ട്രോളുമായി സോഷ്യല്‍ മീഡിയ

ഒരു കുഞ്ഞുണ്ടാകാൻ പോകുന്നുവെന്ന് അറിയുമ്പോൾതന്നെ ദമ്പതികൾ ആ കുഞ്ഞിനായുള്ള പേര് അന്വേഷിക്കാൻ തുടങ്ങും. ചിലർ ഇഷ്ടമുള്ള സിനിമാ താരങ്ങളുടെയോ എഴുത്തുകാരുടെയോ പ്രശസ്തരായ മറ്റു വ്യക്തികളുടെയോ പേരുകൾ കുഞ്ഞിന് ഇടാറുണ്ട്. അല്ലെങ്കിൽ ഇഷ്ടപ്പെട്ട നിറമോ ഇഷ്ടപ്പെട്ട സ്ഥലങ്ങളോ കുഞ്ഞിന്റെ പേരാക്കി മാറ്റാറുമുണ്ട്.


<
/div>
എന്നാൽ ഇഷ്ടഭക്ഷണത്തിന്റെ പേര് ഒരു കുഞ്ഞിന് ഇടുന്നതിനെ കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? അങ്ങനെയൊരു സംഭവം നടന്നു. യുകെയിൽ ഒരു റെസ്റ്റോറന്റ് നടത്തുന്ന ഹിലാരി ബ്രാനിഫ് തന്റെ പേരക്കുട്ടിക്ക് 'പകോറ' എന്ന് പേര് നൽകുകയായിരുന്നു. പക്കാവട എന്ന് നമ്മൾ വിളിക്കുന്ന സ്നാക്കിന്റെ നോർത്ത് ഇന്ത്യയിലെ പേരാണ് പകോറ.


കുഞ്ഞിന് ഇത്തരത്തിൽ പേര് നൽകിയത് വിമർശനങ്ങൾക്ക് ഇടയായതോടെ വിശദീകരണവുമായി ഹിലരി രംഗത്തെത്തി. പകോറ ഇഷ്ടഭക്ഷണമാണെങ്കിലും കുഞ്ഞിനെ ആ പേര് വിളിച്ചത് റെസ്റ്റോറന്റിന് പ്രശസ്തി ലഭിക്കാനാണെന്നും ഹിലരി പറയുന്നു.

Post a Comment

Previous Post Next Post