കാമുകിയെ വിസ്മയിപ്പിക്കാന്‍ നാലു കോടിയുടെ ഡയമണ്ട് മോതിരം വാങ്ങി ; സമ്മാനിക്കും മുന്‍പ് സത്യം അറിഞ്ഞു , കാമുകിക്ക് മറ്റൊരു കാമുകന്‍ കൂടിയുണ്ട്

നമുക്കെല്ലാവര്‍ക്കും നല്ല പ്രണയകഥ ഇഷ്ടമാണ്. എന്നാല്‍ എല്ലാ പ്രണയകഥകള്‍ക്കും സന്തോഷകരമായ അന്ത്യമുണ്ടാകണമെന്നില്ല.ചില പ്രണയം പരാജയപ്പെടാം , ചിലത് വിജയിച്ചേക്കാം . എന്നാല്‍ പ്രണയിക്കുന്ന സമയത്ത് കാമുകിയ്‌ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നത് സാധാരണയാണ് . എന്നാല്‍ ആ സമ്മാനവും വാങ്ങി കാമുകി മറ്റൊരാള്‍ക്കൊപ്പം കടന്ന് കളഞ്ഞാലോ , അത് ആര്‍ക്കും താങ്ങാനാകില്ല . ഇവിടെ കാമുകന്‍ കാമുകിയ്‌ക്ക് സമ്മാനമായി നല്‍കാന്‍ വാങ്ങിയത് നാലു കോടിയുടെ പ്ലാറ്റിനം മോതിരമാണ് .

മൊഹ്സ് മെയ്ഫെയര്‍ എന്ന യുവാവാണ് തന്റെ കാമുകിയെ വിസ്മയിപ്പിക്കാനായി 5.5 കാരറ്റ് വെള്ള റേഡിയന്റ് കട്ട് പ്ലാറ്റിനം മോതിരം വാങ്ങിയത് 400,000 പൗണ്ട് (4 കോടി രൂപ) യായിരുന്നു ഇതിന്റെ വില . ഇത് നല്‍കി ഒപ്പം വിവാഹ സമ്മതം കൂടി നേടാനായിരുന്നു മൊഹ്സിന്റെ ഉദ്ദേശ്യം .

എന്നാല്‍ മോതിരം സമ്മാനിക്കും മുന്‍പ് തന്നെ മൊഹ്സ് അറിഞ്ഞു . തന്റെ കാമുകിയ്‌ക്ക് തന്നെ കൂടാതെ മറ്റൊരാളുമായി കൂടി ബന്ധമുണ്ട് . കാമുകി മൊഹ്സിന്റെ ഫോണില്‍ അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ലോഗിന്‍ ചെയ്തതാണ് സത്യം പുറത്ത് വരാന്‍ കാരണമായത് . ഇന്‍സ്റ്റാഗ്രാമില്‍ തന്റെ കാമുകിയും മറ്റൊരാളും തമ്മിലുള്ള പ്രണയ സന്ദേശങ്ങള്‍ കണ്ടതോടെ മൊഹ്സ് ആകെ തകര്‍ന്നു . എന്നാല്‍ പിന്നീട് ധൈര്യത്തോടെ ആ സാഹചര്യത്തെ നേരിട്ടു . ഓരോ മാസവും 15-16,000 പൗണ്ട് വരെ വിലയുള്ള ആഡംബര ഭക്ഷണവും ഈന്തപ്പഴവും ഒക്കെയാണ് മൊഹ്സ് തന്റെ കാമുകിയ്‌ക്കായി നല്‍കിയിരുന്നത് . ബന്ധം പിരിഞ്ഞതോടെ മോതിരം ജ്വല്ലറിയില്‍ മടക്കി കൊടുത്ത അതിന്റെ പണം വാങ്ങി മൊഹ്സ്.

Post a Comment

Previous Post Next Post